---
title: "റീൽസിനായി ട്രെയിൻ നിർത്തിച്ചത് തലശേരി കുയ്യാലി ഗേറ്റിൽ ; കൂടുതൽ നടപടി വന്നേക്കും"
english_title: "Train stopped at Thalassery Kuyyali Gate for reels; further action may be taken"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/333084/Train stopped at Thalassery Kuyyali Gate for reels; further action may be taken"
published_at: "2025-12-25T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/694d6e82af8c5_1001034900.jpg"
keywords: []
---

# റീൽസിനായി ട്രെയിൻ നിർത്തിച്ചത് തലശേരി കുയ്യാലി ഗേറ്റിൽ ; കൂടുതൽ നടപടി വന്നേക്കും

> **Lead Summary:** മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റിൽ വെച്ചാണ് വിദ്യാര്‍ത്ഥികളുടെ റീല്‍ ചിത്രീകരണത്തിനെതുടർന്ന് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. ഏറണാകുളം - പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്. പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും മിനിറ്റുകളോളം യാത്ര തടസ്സപ്പെടുകയും ചെയ്തു. പുലർച്ചെയായിരുന്നു സംഭവം.

## Article Content

മാഹിക്കും തലശ്ശേരിക്കുമിടയിലെ കുയ്യാലിഗേറ്റിൽ വെച്ചാണ് വിദ്യാര്‍ത്ഥികളുടെ റീല്‍ ചിത്രീകരണത്തിനെതുടർന്ന് ട്രെയിൻ നിർത്തിയിടേണ്ടി വന്നത്. ഏറണാകുളം - പൂനെ എക്സ്പ്രസാണ് നിർത്തിച്ചത്. പാളത്തിനോട് ചേര്‍ന്ന് നിന്ന് ചുവന്ന നിറത്തിലുള്ള ലൈറ്റ് അടിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ അടിയന്തരമായി നിര്‍ത്തുകയായിരുന്നു. ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നിറങ്ങിവരികയും മിനിറ്റുകളോളം യാത്ര തടസ്സപ്പെടുകയും ചെയ്തു. പുലർച്ചെയായിരുന്നു സംഭവം.

റെയില്‍വേ ഗേറ്റ് ഉദ്യോഗസ്ഥന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് റീല്‍ ചിത്രീകരണമായിരുന്നു ഉദ്ദേശമെന്ന് മനസ്സിലായത്. ഇരുവരെയും ജാമ്യത്തില്‍ വിട്ടു. സമൂഹമാധ്യമങ്ങളിലൂടെ ഇത് പ്രചരിച്ചതോടെ ഇവർക്ക് നേരെ കൂടുതൽ നടപടികൾ ഉണ്ടായേക്കുമെന്ന സൂചനകളും ഉണ്ട്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/333084/Train stopped at Thalassery Kuyyali Gate for reels; further action may be taken)